അമ്മിണി മുതൽ അൽഫോൺസ വരെ; കൊതിയൂറും മാമ്പഴക്കാലമെത്തി

രുചിയേറും മാമ്പഴക്കാലമെത്തി. കോഴിക്കോട്ടെ ഗാന്ധിപാര്‍ക്കിലെ മാമ്പഴമേളയില്‍ വ്യത്യസ്ത ഇനങ്ങളില്‍പെട്ട നൂറോളം മാമ്പഴങ്ങളുണ്ട്. കാലിക്കറ്റ് അഗ്രി-ഹോർട്ടികൾച്ചറൽ സൊസൈറ്റിയാണ് സംഘാടകര്‍. 

അമ്മിണി മുതൽ അൽഫോൺസ വരെയുണ്ട് ഇവിടെ. പ്രമേഹ രോഗമുണ്ടെന്ന് കരുതി ആരും മടിച്ചുനില്‍ക്കണ്ട. നിങ്ങൾക്കായി തോത്താപൂരി മാങ്ങയുണ്ട്. രുചിച്ച് നോക്കി ഇഷ്ടമായാൽ മാത്രം വില കൊടുത്ത് വാങ്ങിയാല്‍ മതി. കോഴിക്കോട്ടുകാർക്ക് വിഷരഹിത മാമ്പഴം എത്തിക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് സംഘാടകര്‍. മേൽത്തരം ഒട്ടുമാവിൻ തൈകൾ, ബനാന മാംഗോ, സ്വീറ്റ് പ്രിൻസ് തുടങ്ങിയ ഇനങ്ങളുടെ തൈകളും മേളയില്‍ കിട്ടും. കോവിഡ് കാരണം രണ്ടുവര്‍ഷം മേള നടത്താനായിരുന്നില്ല. അടുത്ത ബുധനാഴ്ച വരെ തുടരുന്ന മേളയിൽ ഒരു ദിവസം മാമ്പഴ തീറ്റ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.