പ്രകൃതി ദുരന്തം നേരിടാൻ യുവാക്കൾക്ക് പരിശീലനം; ക്യാംപുമായി ദേശീയ ദുരന്തനിവാരണ സേന

പ്രകൃതിദുരന്ത രക്ഷാപ്രവര്‍ത്തനത്തിന് വയനാട്ടിലെ യുവാക്കള്‍ക്ക് പ്രത്യേക പരിശീലനവുമായി ദേശീയ ദുരന്തനിവാരണ സേന. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് പരിശീലനം.

പുത്തുമലയിലെ ഉരുള്‍പ്പൊട്ടല്‍ ഉള്‍പ്പടെ നിരവധി പ്രകൃതി ദുരന്തങ്ങളെയാണ് വയനാട്ടുകാര്‍ സമീപകാലത്ത് അഭിമുഖീകരിച്ചത്. അപകടമുണ്ടാകുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് നാട്ടുകാരാണെങ്കിലും ശാസ്ത്രീയ രീതികള്‍ അറിയാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണാര്‍ഥത്തില്‍

വൈകും. ഈ പ്രതിസന്ധി മറികടക്കുവാനുള്ള പരിശീലമാണ് ദേശീയ ദുരന്തനിവാരണ സേന നല്‍കുന്നത്. വലിയ ദുരന്തങ്ങള്‍ക്കൊപ്പം ചെറിയ അപകടങ്ങളുടെ റെസ്‌ക്യു ഓപ്പറേഷനും പരിശീലനം നല്‍കി. 

പ്രഥമശുശ്രൂഷ നല്‍കുന്നതിനും പ്രത്യേക പരിശീലനം. അപകടങ്ങള്‍പ്പെട്ടുണ്ടാകുന്ന മരണം കുറയ്ക്കാനും വിദഗ്ധസംഘം എത്തുന്നതിന് മുന്‍പുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനും പരിശീലനം ഉപകരിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. 2018ലും 2019ലും വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ഉള്‍പ്പടെ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായിരുന്നു.