തുടര്‍ക്കഥയാകുന്ന ടാങ്കര്‍ ലോറി അപകടങ്ങള്‍; അഴിയൂര്‍ ദേശീയപാതയോരം ഭീതിയില്‍

ടാങ്കര്‍ ലോറി അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതോടെ വടകര അഴിയൂര്‍ മേഖലയില്‍ ദേശീയപാതയോരം ഭീതിയില്‍. കഴിഞ്ഞ ദിവസം ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഇവിടെ നിന്നും ഒഴിവായത്. അഴിയൂരിനും വടകരയ്ക്കുമിടയില്‍ ആറു വര്‍ഷത്തിനിടയില്‍ മൂന്ന് ടാങ്കര്‍ ലോറി അപടകടങ്ങളുണ്ടായി.

രണ്ട് ഗാസ് ടാങ്കര്‍ ലോറിയും ഒരു പെട്രോള്‍ ടാങ്കറുമാണ് അപകടത്തില്‍പ്പെട്ടത്. ഭാഗ്യത്തിനാണ് വലിയ ദുരന്തങ്ങള്‍ ഒഴിവാകുന്നത്.കടുത്ത ആശങ്കയിലാണ് പ്രദേശവാസികള്‍. ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

അപകടങ്ങളുണ്ടാകുന്ന ഭാഗത്ത് അധികം വളവുകളില്ല. അമിത വേഗതയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്.സൂചനാ ബോര്‍ഡുകള്‍ വെക്കണമെന്ന നിര്‍ദേശവും 

ഉയരുന്നു.കഴിഞ്ഞ ദിവസം മറ്റൊരു വാഹനത്തെ ഇടിച്ചതിനെത്തുടര്‍ന്നാണ് ടാങ്കര്‍ ലോറി റോഡില്‍ നിന്നും തെന്നിമാറിയത്.