സംരക്ഷിക്കാനാളില്ല; കുമ്പള അരിക്കാടി കോട്ട നാശത്തിന്റെ വക്കിൽ

കാസർകോട് ജില്ലയിലെ അതിപുരാതന കോട്ടകളിലൊന്നായ കുമ്പള അരിക്കാടി കോട്ട സംരക്ഷിക്കാനാളില്ലാതെ നാശത്തിന്റെ വക്കിൽ. ജില്ലയിലെ ടൂറിസം പദ്ധതികളിൽ ഇടം പിടിക്കാതെ നൂറുകണക്കിന് വർഷം പഴക്കമുള്ള കോട്ടയാണ് കാടുകയറി നശിക്കുന്നത്. 

കാസര്‍കോട് നിന്ന് മംഗളൂരുവിലേക്കുള്ള ദേശീയപാതയോട് ചേർന്നാണ് അതിപുരാതനമായ കുമ്പള അരിക്കാടി കോട്ട സ്ഥിതി ചെയ്യുന്നത്. കർണാടക ആസ്ഥാനമാക്കി ഭരിച്ചിരുന്ന ഇക്കേരി നായകരാണ് കോട്ട നിർമിച്ചെതെന്നാണ് കരുതുന്നത്. എന്നാൽ നിലവിൽ സംരക്ഷണമില്ലാതെ കിടക്കുന്നതിനാൽ കോട്ടയുടെ അവസ്ഥ കാടുകയറിയ നിലയിലാണ്. അരിക്കാടി കോട്ട ജില്ലയിലെ ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചാല്‍ വലിയ സാധ്യതകളണ് ഉള്ളത്. എന്നാല്‍ ആരാലും സംരക്ഷിക്കാനില്ലാതെ,, മാലിന്യങ്ങളും നിറഞ്ഞ് കാടുകയറി നശിക്കുകയാണി അരിക്കാടി കോട്ടയിപ്പോള്‍. കോട്ടയുടെ പലഭാഗങ്ങളും സ്വകാര്യവ്യക്തിക‌ളുടെ ഉടമസ്ഥതയിലാണ്. മുൻ മന്ത്രിയായിരുന്ന ചെർക്കളം അബ്ദുല്ലയുടെ നേത്യത്വത്തിൽ അരിക്കാടി കോട്ട കേന്ദ്രീകരിച്ച് ‘കലാഗ്രാമം’ സ്ഥാപിക്കാനുള്ള ശ്രമം നടത്തിയിരുന്നു. പിന്നീട് തുടർനടപടികൾ ഉണ്ടാകാതെ വന്നതോടെ  പ്രസ്തുത പദ്ധതിയിലും കുമ്പള കോട്ട ഇടം പിടിക്കാതെ പോയി. ദേശീയപാത വികസനം വരുന്ന സാഹചര്യത്തിൽ ടൂറിസം പദ്ധതികളിൽ ഉൾപ്പെടുത്തി കോട്ടയെ ശരിയായ രീതിയിൽ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം