ഗോതീശ്വരത്ത് ഗാബിയോണ്‍ ബോക്സ് മാതൃകയില്‍ നിർമിച്ച കടൽഭിത്തി തകർന്നു

കോഴിക്കോട് ഗോതീശ്വരം കടല്‍തീരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഗാബിയോണ്‍ ബോക്സ് മാതൃകയില്‍ വലകെട്ടി നിര്‍മിച്ച കടല്‍ഭിത്തി തകര്‍ന്നു. ഇരുപത് 

വര്‍ഷത്തെ കാലാവധി പ്രഖ്യാപിച്ച് സ്ഥാപിച്ച ഭിത്തിയാണ് പത്ത് വര്‍ഷത്തിനിടയില്‍തന്നെ തകര്‍ന്നത്. കയറുകൊണ്ട് വലകെട്ടി അതില്‍ കല്ലുകള്‍ നിറച്ചാണ് കടല്‍ഭിത്തി നിര്‍മിച്ചത്. മുന്നൂറ് മീറ്ററോളം ദൂരത്തായിരുന്നു നിര്‍മാണം. മിക്കയിടങ്ങളിലും കയറുപൊട്ടി 

കല്ലുകള്‍ പുറത്തേക്ക് വന്ന നിലയിലാണ്. ചെറിയ കല്ലുകളായതിനാല്‍ തിരയടിക്കുമ്പോള്‍ ഇളകിമാറും. അടിവശത്തെ മണല്‍ ഒലിച്ച് പോയതിനാല്‍ കടല്‍ഭിത്തി താഴുകയും ചെയ്തു.

കടലാക്രമണം രൂക്ഷമായ മേഖലയിലാണ് പരീക്ഷണം നടത്തിയത്. ചെന്നൈ ഐഐടി രൂപകല്‍പന ചെയ്ത മാതൃകയാണ് ഉപയോഗിച്ചത്.