വിലയില്ല; വിളവെടുത്ത വാഴക്കുലകൾ വിൽക്കാൻ സാധിക്കാതെ കർഷകർ

വിലയില്ലാത്തതിനാൽ വിളവെടുത്ത വാഴക്കുലകൾ വിൽക്കാൻ സാധിക്കാതെ കർഷകർ ദുരിതത്തിൽ. കണ്ണൂർ ചെറുപുഴയിൽ പഴുത്ത വാഴക്കുലകൾ പശുവിന് 

തീറ്റയായി നൽകുകയാണ്  കർഷകർ.

ജോസ്ഗിരിയിലെ പീറ്റർ ജോസഫിന്റെ കയ്യിൽ വിളവെടുത്ത രണ്ടു ക്വിന്റലോളം വാഴക്കുലകളുണ്ട്. പക്ഷേ, വിറ്റഴിക്കാൻ സാധിക്കുന്നില്ല. അഞ്ചു ഏക്കറോളം 

സ്ഥലത്താണ് വഴ കൃഷി ചെയ്തതു. വിളവെടുത്ത ഞാലിപ്പൂവനടക്കം വീട്ടുമുറ്റത്തു കൂട്ടിയിട്ടിരിക്കുകയാണ്.

കിലോയ്ക്ക് പത്തു രൂപ പോലും നൽകാൻ വ്യാപാരികൾ തയാറാകുന്നില്ലെന്നാണു കർഷകർ പറയുന്നത്. പഴുത്ത കുലകൾ കന്നുകാലികൾക്ക് തീറ്റയായി 

കൊടുക്കുകയാണു പീറ്റർ.

കാർഷിക വിളകൾക്ക് തറവില എവിടെ നിന്നു ലഭിക്കുമെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നാണു കർഷകരുടെ ആവശ്യം. ഗ്രാമീണ ചന്തകൾ തിരികെ 

കൊണ്ടുവരാൻ പഞ്ചായത്ത് തയാറാകണം. എന്നാൽ മാത്രമെ കർഷകരെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കാനാകൂവെന്നും കർഷകർ പറയുന്നു.