തൊണ്ടാര്‍ ജലസേചന പദ്ധതിക്കെതിരെ പ്രതിഷേധം കടുക്കുന്നു

വയനാട്ടിൽ നടപ്പാക്കാനൊരുങ്ങുന്ന തൊണ്ടാര്‍ ജലസേചന പദ്ധതിക്കെതിരെ ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധം കടുക്കുന്നു. പ്രദേശത്തു സമരപ്രഖ്യാപന കൺവൻഷൻ നടന്നു. നൂറുകണക്കിനാളുകൾ  കുടിയൊഴിപ്പിക്കപ്പെടുമെന്നാണ് ആശങ്ക. പദ്ധതി അനുവദിക്കില്ലെന്ന് കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു.

എടവക പഞ്ചായത്തിലെ മൂളിത്തോടിന്‌ കുറുകെയാണ്  ഡാം നിർമ്മിക്കുക. 

ജലസേചന,  കുടിവെള്ള സൗകര്യമാണ് ലക്ഷ്യം. മൂന്നു  പഞ്ചായത്തുകളിലെ 

നൂറുകണക്കിനാളുകൾ കുടിയൊഴിക്കപ്പെടുമെന്ന  ആശങ്കയിലാണ്. 

പദ്ധതിക്കെതിരെ  ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമര 

പ്രഖ്യാപന കണ്‍വെന്‍ഷനില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കി.

പരിസ്ഥിതി പ്രവർത്തകൻ കെ.സഹദേവന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. 

അടുത്തമാസം  പദ്ധതി പ്രദേശത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധ മതില്‍ 

തീര്‍ക്കുമെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

ഹെക്ടർ കണക്കിന് കൃഷി ഭൂമി ഇല്ലാതാകുമോ എന്ന ആശങ്കയുമുണ്ട്. 

ഡാം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുള്ള കർമ്മസമിതിയും പ്രവർത്തിക്കുന്നുണ്ട്. 

നാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കുമെന്ന് നേരത്തെ സ്ഥലം സന്ദർശിച്ച മന്ത്രി 

കെ.കൃഷ്ണൻകുട്ടി ഉറപ്പ് നൽകിയിരുന്നു.