മേപ്പാടിയിൽ ഗതാഗതക്കുരുക്കിന് പരിഹാരമില്ല; പൊതുമരാമത്ത് ഇടപടുന്നില്ലെന്ന് ആക്ഷേപം

വയനാട് മേപ്പാടി ടൗണിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമില്ല. ഏറെക്കാലത്തെ ആവശ്യമായ ബൈപാസ് പദ്ധതി നടപ്പാക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. 

വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏറെയുള്ള മേപ്പാടിയിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഒരോ ദിവസവും കടന്നു പോകുന്നത്.

വയനാട്ടിലെ ഒരേയൊരു സ്വകാര്യ മെഡിക്കല്‍ കോളജും അഞ്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളുമുള്ള സ്ഥലമാണ് മേപ്പാടി. 

ആംബുലൻസുകൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹങ്ങളാണ് വീതികുറഞ്ഞ ടൗണിലൂടെ ഒരു ദിവസം കടന്ന് പോകുന്നത്.

വാഹന പെരുപ്പത്തിനനുസരിച്ച് ടൗണ്‍ വികസനമോ ട്രാഫിക് പരിഷ്‌കരണമോ നടന്നിട്ടില്ല.

പിന്നോക്ക തോട്ടം മേഖല കൂടിയാണ് മേപ്പാടി. 2007 മുതല്‍ ബൈപ്പാസ് എന്നത് സജീവചര്‍ച്ചയാണ്. പക്ഷെ നടപ്പിലായില്ല. വകയിരുത്തിയ ഫണ്ടും ഒരുതവണ ലാപ്സായിരുന്നു.

ജിഎല്‍പി സ്കൂള്‍ മുതല്‍ പെട്രോള്‍ പമ്പ് വരെയാണ് ബൈപാസിനായി കണ്ടുവെച്ചിരുന്നത്. സ്ഥലം ഏറ്റെടുക്കലും മറ്റ് സാങ്കേതിക തടസങ്ങളുമായിരുന്നു ബൈപാസ് പദ്ധതിക്കുള്ള തടസം. പൊതുമരാമത്തു വകുപ്പ് ഇടപെടൽ നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. ഓട്ടോറിക്ഷകള്‍ ടാക്സികൾക്കും പാർക്കിങ് 

സ്ഥലമില്ലാത്തതും ടൗണിലെ പ്രശ്നമാണ്.