വലിയങ്ങാടിയിലെ മിന്നല്‍ പണിമുടക്ക്; കൂലി വർധിപ്പിക്കാനാവില്ലെന്ന് വ്യാപാരികൾ

വേതന വര്‍ധന ആവശ്യപ്പെട്ട് കോഴിക്കോട് വലിയങ്ങാടിയില്‍ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത് വ്യാപാരത്തെ ബാധിക്കുന്നു. കോവിഡ് കാരണം വ്യാപാരം നഷ്ടത്തിലായതിനാല്‍ കൂലി വര്‍ധിപ്പിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് ഭൂരിഭാഗം വ്യാപാരികളും. 

ഈമാസം മാത്രം അഞ്ചുതവണയാണ് തൊഴിലാളികള്‍ പണിമുടക്ക് നടത്തിയത്. രണ്ടുവര്‍ഷത്തിലൊരിക്കലാണ് കൂലി വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ആ കാലാവധി അവസാനിച്ചെങ്കിലും തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ല. ഇതാണ് തുടര്‍ച്ചയായ സമരങ്ങള്‍ക്ക് കാരണം. 

പി.എം.ബഷീര്‍ അഹമ്മദ്, സെക്രട്ടറി, ഫുഡ് ഗ്രെയിന്‍സ് ആന്‍ഡ് പ്രൊവിഷന്‍സ് മര്‍ച്ചന്‍റസ് അസോസിയേഷന്‍സമരത്തില്‍നിന്ന് പിന്‍മാറില്ലെന്ന് തൊഴിലാളികളും പറയുന്നു.അതേസമയം വ്യാപാരി വ്യവസായി ഏകോപനസമിതി കൂലി വര്‍ധിപ്പിക്കാനും തയ്യാറാണ്.ജോസഫ് വലപ്പാട്ട്, സെക്രട്ടറി, കേരള വ്യാപാരി വ്യവസായ ഏകോപനസമിതി. തൊഴില്‍വകുപ്പും പ്രശ്നത്തില്‍ കാര്യമായി ഇടപെടുന്നില്ലെന്ന് തൊഴിലാളികള്‍ക്ക് ആക്ഷേപമുണ്ട്.