എൽജെഡി കരുത്തിൽ ഭരണം നിലനിർത്താൻ എൽഡിഎഫ്; തിരിച്ചടിയുണ്ടാകുമെന്ന് യുഡിഎഫ്

ലോക്താന്ത്രിക് ജനദാതളിന്റെ മുന്നണിമാറ്റത്തോടെ ഭരണമാറ്റമുണ്ടായ മുനിസിപ്പാലിറ്റിയാണ് കല്‍പറ്റ. എല്‍ജെഡിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് രണ്ടരവര്‍ഷത്തിന് ശേഷം ഭരണത്തിലെത്തിയത്. ഇക്കുറി അഞ്ചു സീറ്റുകളാണ് പുതിയ മുന്നണിയില്‍ എല്‍ജെഡി ചോദിച്ചിട്ടുള്ളത്.

സോഷ്യലിസ്റ്റ് രാഷ്്ട്രീയത്തിന് വേരോട്ടമുള്ള മണ്ണായിരുന്നു കല്‍പറ്റ. പല തവണ മുനിസിപ്പാലിറ്റിയില്‍ ഇരുമുന്നണികളുടെയും ഭാഗമായി അധികാരം പങ്കിട്ടു.കഴിഞ്ഞ തവണ യുഡിഎഫായിരുന്നു കല്‍പറ്റ മുനിസിപ്പാലിറ്റിയില്‍ ഭരണത്തിലെത്തിയത്. എന്നാല്‍ ലോക്താന്ത്രിക് ജനദാതളിന്റെ രണ്ട് അംഗങ്ങളുടെയും ഒരു യുഡിഎഫ് വിമതന്റെയും പിന്തുണയോടെ എല്‍ഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. ഇരുപത്തെട്ട് വാര്‍ഡുകളില്‍ പതിനഞ്ച് അംഗങ്ങളാണ് ഇടതുമുന്നണിക്ക്.ഇക്കുറി അഞ്ച് സീറ്റുകളാണ് ലോക്താന്ത്രിക് ജനദാതള്‍ ചോദിച്ചിട്ടുള്ളത്. അത് ലഭിക്കുമെന്നാണ് പ്രതീക്ഷ

എന്നാൽ രാഷ്ട്രീയ ധാർമ്മികതയും മുന്നണി മര്യാദയും പാലിക്കാത്ത എൽജെ.ഡിക്ക് ഇക്കുറി തിരിച്ചടി ഉണ്ടാകുമെന്ന് യു.ഡി.എഫ് പറയുന്നു. ഭരണം തിരിച്ച് പിടിക്കാനാകുമെന്ന പ്രത്യാശയിലാണ് യു‍ഡി.എഫ്.