മാലിന്യം തള്ളല്‍കേന്ദ്രം ഗ്രീന്‍ പാര്‍ക്കാകുന്നു; ട്രഞ്ചിങ് ഗ്രൗണ്ട് രൂപം മാറുന്നു

ദുര്‍ഗന്ധം പരത്തി നാടിനെ ബുദ്ധിമുട്ടിച്ച മാലിന്യം തള്ളല്‍കേന്ദ്രം ഗ്രീന്‍ പാര്‍ക്കാകുന്നു. കോഴിക്കോട് വടകര നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടാണ് രൂപം മാറുന്നത്.

ഇവിടെ കുന്നുകൂടി കിടന്നിരുന്ന മാലിന്യം മാറ്റാനായി ഹൈക്കോടി വരെ കയറിയ ചരിത്രമുണ്ട് പരിസരവാസികള്‍ക്ക്. വീടുവരെ ഉപേക്ഷിച്ചു പോയവരുമുണ്ട്. അങ്ങനെ നിരന്തരമായ പ്രതിഷേധം ഒടുവില്‍ ഫലം കണ്ടു. മാലിന്യം നീക്കി തുടങ്ങിയ സ്ഥലത്ത് കൃഷി തുടങ്ങി കഴിഞ്ഞു. ഗ്രീന്‍ പാര്‍ക്കിനൊപ്പം വിശ്രമകേന്ദ്രം കൂടി നിര്‍മിക്കും.

വര്‍ഷങ്ങള്‍ നീണ്ട പദ്ധതികള്‍ക്കൊടുവിലാണ് ഈ രൂപമാറ്റം. ഹരിതകര്‍മ്മ സേനയാണ് ജോലികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഉറവിട, ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് പ്രചാരണ നല്‍കിയതോടെയാണ് ഇവിടേക്കുള്ള മാലിന്യ വരവ് നിലച്ചത്.