വകേരിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം; ഭീതിയിൽ നാട്ടുകാർ

വയനാട് വകേരിയിൽ പന്നി ഫാമിന് സമീപം വീണ്ടും കടുവയുടെ സാന്നിധ്യമുണ്ടായതായി ഉടമ. കഴിഞ്ഞ ദിവസം രണ്ടു പന്നികളെ ഇവിടെ കടുവ കൊന്നിരുന്നു. ഭീതിയിലാണ് പ്രദേശവാസികൾ.

അമ്പതോളം പന്നികളുള്ള ഫാമിലാണ് കഴിഞ്ഞ ദിവസം കടുവ എത്തിയത്. രണ്ടെണ്ണത്തിനെ കൊന്നു. ഇതിന്റെ ഭയം മാറുന്നതിന് മുമ്പാണ് വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്നലെ അർദ്ധ രാത്രിയും സമീപത്തു കടുവ എത്തിയെന്ന് ഫം നടത്തിപ്പുകാര്‍ പറയുന്നു. വനത്തോട് ചേര്‍ന്ന് പ്രദേശമാണിത്. സമീപത്തു തന്നെ കാടുകള്‍ നിറഞ്ഞ കാപ്പിത്തോട്ടങ്ങളുമുണ്ട്. ഇരതേടി കടുവ വീണ്ടും എത്തുമോയെന്നാണ് പേടി. വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വെച്ച കാമറയില്‍ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല.

നഷ്ടപരിഹാരത്തിനു ഫാം ഉടമ അപേക്ഷ നൽകിയിട്ടുണ്ട്. സമീപത്ത് നിരവധി കര്‍ഷകര്‍ക്ക് വളര്‍ത്തുമൃഗങ്ങളുണ്ട്. ഇവരും ആശങ്കയിലാണ്. നിരീക്ഷണം ശക്തമാക്കിയെന്നാണ് വനം വകപ്പ് മറുപടി.