വേതന വര്‍ധന; അനിശ്ചിതകാല സമരത്തിനൊരുങ്ങി വലിയങ്ങാടിയിലെ തൊഴിലാളികള്‍

സൂചനാ സമരത്തിന് പിന്നാലെ വേതന വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിനൊരുങ്ങി കോഴിക്കോട് വലിയങ്ങാടിയിലെ തൊഴിലാളികള്‍. വ്യാപാരികള്‍ വിട്ടുനിന്നതിനാല്‍ ലേബര്‍ ഓഫിസര്‍ വിളിച്ച ചര്‍ച്ചയും പരാജയപ്പെട്ടു. കോവിഡ് കാരണം വ്യാപാരം നഷ്ടത്തിലായതിനാല്‍ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് കച്ചവടക്കാരുടെ നിലപാട്.

സമ്പൂര്‍ണ ലോക് ഡൗണ്‍ കാലത്തുപോലും തുറന്ന് പ്രവര്‍ത്തിച്ച അവശ്യസാധനങ്ങളുടെ മൊത്തവില്‍പന കേന്ദ്രമാണ് വലിയങ്ങാടി. എന്നാല്‍ കഴിഞ്ഞദിവസം ഈ അങ്ങാടി പൂര്‍ണമായും അടഞ്ഞു കിടന്നു. ഇതരസംസ്ഥാനത്തുനിന്നുവന്ന ലോറികള്‍ ചരക്കിറക്കാനാവാതെ കുടുങ്ങി. ആറുമാസം മുന്‍പ് അവസാനിച്ച തൊഴിലാളികളുടെ കരാര്‍ വ്യാപാരികള്‍ പുതുക്കാതിരുന്നതാണ് സമരത്തിന് കാരണം.

രണ്ടുവര്‍ഷത്തിലൊരിക്കലാണ് കൂലി വര്‍ധിപ്പിക്കുന്നത്.  ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചികാല സമരം നടത്താനാണ് തീരുമാനം.