വടകര– മൂരാട് പാലം നിര്‍മാണം തുടങ്ങുന്നു; വര്‍ഷങ്ങളുടെ കാത്തിരിപ്പ്

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ദേശീയപാത അറുപത്തിയാറിലെ വടകര മൂരാട് പാലം നിര്‍മാണം ആരംഭിക്കുന്നു. ഒരുവര്‍ഷത്തിലേറെയായി തീയതി നീട്ടികൊണ്ടുപോയി ദേശീയപാത അതോറിറ്റി കഴിഞ്ഞദിവസമാണ് ടെൻഡർ തുറന്നത്. ആറുവരി പാലത്തിന്റെ നിര്‍മാണം നാലുമാസത്തിനുള്ളില്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

79 ഒന്‍പത് വര്‍ഷം പഴക്കമുള്ള പാലം. പൊട്ടിപൊളിഞ്ഞ ഈ പാലം ഏത് നിമിഷവും അപകടത്തില്‍പെടാം. പുതിയപാലത്തിനായുള്ള ആവശ്യത്തിന്റെ അത്രതന്നെ പഴക്കമുണ്ട് ദേശീയപാത അതോറിറ്റിയുടെ നടപടിക്രമങ്ങള്‍ക്കും. ടെന്‍ഡര്‍ വിളിച്ചെങ്കിലും പലവട്ടം രൂപരേഖമാറ്റിയും പാതയുടെ വീതികൂട്ടിയും ടെന്‍ഡര്‍ തുറക്കുന്ന തീയതി മാറ്റിയും നടപടികള്‍ വൈകിപ്പിച്ചു. രണ്ടുവരി പാലം നാലുവരിയായും അവസാനം ആറുവരിയായും മാറി. പ്രഖ്യാപനങ്ങള്‍ നടത്താതെ ഉടന്‍ നിര്‍മാണം തുടങ്ങണമെന്ന് നാട്ടുകാര്‍ പറയുന്നു. 

മൂരാട് പാലത്തിനൊപ്പം സമീപത്തെ പാലോളി പാലവും പുനര്‍നിര്‍മിക്കും.