മികവിന്‍റെ കേന്ദ്രം പദ്ധതി; കോഴിക്കോട് എട്ട് സ്കൂള്‍ കെട്ടിടങ്ങള്‍; ചെലവ് അഞ്ച്കോടി

മികവിന്റെ കേന്ദ്രം പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ ഉദ്ഘാടനം കഴിഞ്ഞത് എട്ടു സ്കൂള്‍ കെട്ടിടങ്ങള്‍. ഏഴു നിയോജക മണ്ഡലങ്ങളിലെ സ്കൂള്‍ കെട്ടിടങ്ങളാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

സര്‍ക്കാറിന്റെ നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായാണ് സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം.അഞ്ചു കോടി രൂപ ചെലവിലാണ് കെട്ടിട നിര്‍മാണം. നടുവണ്ണൂര്‍,പന്നൂര്‍,വളയം,പയമ്പ്ര ,കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്റെറി സ്കൂളുകളുടേയും ,ഫറോക്ക് ,ചാത്തമംഗലം, മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്റെറി സ്കൂളുകളുടേയും കെട്ടിടങ്ങളാണ് നിര്‍മിച്ചത്

മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ക്രിസ്റ്റലിന്റെ ഭാഗമായിട്ടായിരുന്നു പന്നൂര്‍ ഗവ.ഹയര്‍സെക്കന്റഡറി സ്കൂളിലെ കെട്ടിട നിര്‍മാണം