നാളീകേര കര്‍ഷകരെ വലച്ച് ചെന്നീരൊലിപ്പ് രോഗം

കോഴിക്കോട്  വടകര മലയോര മേഖലയിലെ നാളീകേര കര്‍ഷകരെ വലച്ച് ചെന്നീരൊലിപ്പ് രോഗം. രോഗം ബാധിച്ച തെങ്ങുകള്‍ ഒരു വര്‍ഷത്തിനകം ഉണങ്ങിപ്പോവുകയാണ്. വില തകര്‍ച്ച നേരിടുന്ന  കര്‍ഷകരെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു.

തെങ്ങിന്റെ തടിഭാഗത്താണ്  ചെന്നീരൊലിപ്പ് രോഗം ബാധിക്കുന്നത്.ക്രമേണ രോഗം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു. പീന്നീട് ഒരു വര്‍ഷത്തിനകം തെങ്ങ് ഉണങ്ങിപ്പോവുകയാണ് 

കാവിലും പാറ, കായക്കൊടി, കുറ്റ്യാടി, നരിപ്പറ്റ തുടങ്ങിയ മലയോര മേഖലകളിലാണ് രോഗം കൂടുതലായി കാണുന്നത്.നാഃീകേരത്തിന് വിലതകര്‍ച്ച നേരിടുമ്പോള്‍ കൂടിയാണ് തെങ്ങിനെ ബാധിക്കുന്ന ഇത്തരം രോഗങ്ങളും .കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നു വേണ്ടത്ര സഹായം ലഭിക്കുന്നില്ല എന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്.