മാലിന്യം തള്ളൽ പതിവ്; വഴി നടക്കാനാവാതെ നാട്ടുകാർ

കാസര്‍കോട് ചെറുവത്തൂര്‍ കുളങ്ങാട്ടുമലയില്‍ റോഡരികില്‍ മാലിന്യം തള്ളല്‍ പതിവാകുന്നു. ദുര്‍ഗന്ധം കൊണ്ട് വഴിനടക്കാന്‍ പോലും സാധിക്കാതെ ദുരിതത്തിലാണ് നാട്ടുകാര്‍.

വാഹനങ്ങളില്‍ എത്തി മാലിന്യങ്ങള്‍ അടങ്ങിയ ചാക്കുകളും കവറുകളും വലിച്ചെറിയുന്നവരാണ് ഏറെയും. ചെറുതും വലുതുമായ നൂറുകണക്കിന് ചാക്കുകെട്ടുകളാണ് ഇങ്ങനെ റോഡിനോടുള്ള ചേര്‍ന്നുള്ള പറമ്പില്‍ കുമിഞ്ഞുകൂടുന്നത്.  നാടിനെ മാലിന്യത്തില്‍ മുക്കുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്

ജനത്തിരക്ക് കുറഞ്ഞ പ്രദേശമായതിനാലാണ് മാലിന്യം തള്ളാനെത്തുന്നവര്‍ക്ക് സൗകര്യമാകുന്നത്. ജൈവസമ്പന്നമായ കുളങ്ങാട്ടുമല പ്രദേശം മലിനപ്പെടുത്തുവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കാനിരിക്കുകയാണ് നാട്ടുകാര്‍