മലനാട് റിവര്‍ ക്രൂയിസ് പദ്ധതി നിർമാണം തുടങ്ങി; ഉള്‍നാടന്‍ ജലഗതാഗത പ്രതീക്ഷ

ഉത്തരമലബാറിന്റെ ഉള്‍നാടന്‍ ജലഗതാഗതത്തിന് പ്രതീക്ഷയേകി മലനാട് റിവര്‍ ക്രൂയിസ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാസര്‍കോട് തേജസ്വനി പുഴ മുതല്‍ മയ്യഴിപ്പുഴവരെ പതിമൂന്ന് നദികളിലൂടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.  

കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലൂടെയാണ് മലനാട് റിവര്‍ ക്രൂയിസം പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. കാസര്‍കോട് തേജസ്വനി പുഴ മുതല്‍ മയ്യഴിപ്പുഴവരെ. രണ്ട്ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന ജലഗതാഗത പദ്ധതി 325കോടി രൂപ മുടക്കിയാണ് നിര്‍മിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണവും പദ്ധതിക്കുണ്ട്.  ക്രൂയിസം പദ്ധതിയുടെ ഭാഗമായി നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിന്റെയടക്കം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോവിഡ് മൂലം നിര്‍ത്തിവെച്ച പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആഴ്ച മുതല്‍ പുനരാരംഭിച്ചു. 

ക്രൂയിസം പദ്ധതിയുടെ എണ്‍പത് ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇന്‍ലാന്‍ഡ് നാവിഗേഷന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ്ങും സഹകരിക്കുന്നുണ്ട്.  പ്രാദേശികമായി വിനോദ സഞ്ചാരമേഖലയെ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.