ലോക്ഡൗണിനെത്തുടര്‍ന്ന് വരുമാനം നിലച്ചു; പ്രതിസന്ധിയിലായി ഡ്രൈവിങ് സ്കൂളുകള്‍

ലോക്ഡൗണിനെത്തുടര്‍ന്ന് വരുമാനം നിലച്ചതോടെ പ്രതിസന്ധിയിലായി ജില്ലയിലെ ഡ്രൈവിങ് സ്കൂളുകള്‍. ജോലിയില്ലാതായതോടെ ഡ്രൈവിങ് സ്കൂളുകളെ ആശ്രയിച്ച് കഴിയുന്ന നൂറ് കണക്കിന് കുടുംബങ്ങളുടെ ജീവിതവും വഴിമുട്ടി.  മുപ്പത് വര്‍ഷത്തിലധികം നിരവധി പേരെ ഇടംവലം തെറ്റിക്കാതെ ഡ്രൈവിങ് പഠിപ്പിച്ച ജലീല്‍  സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുകയാണ്. നൂറോളം കുടുബങ്ങളുടെ  ജീവനോപാധിയായിരുന്ന ജലീലിന്റെ ഡ്രൈവിങ് സ്കൂള്‍ ഇന്ന് അതിജീവനത്തിലുമാണ്. ഒറ്റപ്പെട്ട സാഹചര്യമല്ല ജില്ലയിലെ 150 ഡ്രൈവിങ് 

സ്കൂളുകളുടെയും ആയിരത്തി അ‍ഞ്ഞൂറ് മനുഷ്യരുടെയും സാഹചര്യവും ഇതുത്തന്നെ.  ലോക്ഡൗണില്‍ ഇളവ് വന്നപ്പോള്‍ മറ്റ് മേഖലകള്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ ഡ്രൈവിങ് സ്കൂളുകള്‍ക്ക് നല്‍കാത്തതിലുളള അമര്‍ഷവും ഇവര്‍ പങ്കുവെയ്ക്കുന്നു. ലൈസന്‍സ് പുതുക്കലും, വാഹന ഇന്‍ഷുറന്‍സ് അടക്കമുളള സേവനങ്ങള്‍ മാത്രമാണ് ഡ്രൈവിങ് സ്കൂളുകള്‍ ഇപ്പോള്‍ ചെയ്യുന്നത്. മാസങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുളള ഭീമമായ ചെലവും ഇവര്‍ക്ക് മുന്നിലുണ്ട്. ഇൗ സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് ‍‍്രൈഡവിങ് സ്കൂള്‍ ഉടമകളുടെ ആവശ്യം.