വേതന വർധന ആവശ്യം; വലിയങ്ങാടിയിൽ തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നു

വേതന വര്‍ധന ആവശ്യപ്പെട്ട് കോഴിക്കോട് വലിയങ്ങാടിയിലെ തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു. കോവിഡ് കാരണം വ്യാപാരം നഷ്ടത്തിലായതിനാല്‍ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് വ്യാപാരികളുടെ നിലപാട്

രണ്ടുവര്‍ഷം കൂടുമ്പോഴാണ് വലിയങ്ങാടിയിലെ തൊഴിലാളികള്‍ക്ക് കൂലി വര്‍ധിപ്പിച്ചത് നല്‍കുന്നത്. ഇത് കാലങ്ങളായി തുടരുന്ന കരാര്‍ കൂടിയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ നിലവിലെ കരാര്‍ അവസാനിച്ചെങ്കിലും കൂലി കൂട്ടാന്‍ വ്യാപാരികള്‍ തയ്യാറായില്ല. 

അവശ്യമേഖലയാണെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിനിറങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം. തൊഴില്‍വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. സമ്പൂര്‍ണ ലോക് ഡൗണിലും തുറന്ന് പ്രവര്‍ത്തിച്ചതിനാല്‍ ഇവിടുത്തെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടായിരുന്നില്ല.