തരിശുനിലങ്ങളിൽ നെൽകൃഷി; പദ്ധതിയുമായി മാനന്തവാടി

തരിശുനിലങ്ങളിൽ നെൽകൃഷിയൊരുക്കാൻ പദ്ധതിയുമായി വയനാട് മാനന്തവാടി നഗരസഭ. ആദ്യഘട്ടത്തിൽ നൂറേക്കർ ഭൂമിയിൽ കൃഷി തുടങ്ങുകയാണ് ലക്ഷ്യം. 

2018 പ്രളയത്തിന് ശേഷം ഹെക്ടർ കണക്കിന് ഭൂമി കൃഷി നടത്താതെ കിടക്കുകയാണ്.  ഈ ഭൂമിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.  സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കൃഷി പ്രോത്സാഹനം. അമ്പത് ഹെക്ടറോളം തരിശുനിലങ്ങളിലാണ് നെൽകൃഷി. കർഷകർക്ക് ഹെക്ടറിന് 40000 രൂപ സുഭിക്ഷ കേരളം പദ്ധതിയിൽ ധനസഹായം നൽകും. 

ആധുനിക സമ്പ്രദായങ്ങൾക്കൊപ്പം പരമ്പരാഗതമായ നാട്ടറിവ് സാധ്യതകളും ഉപയോഗപ്പെടുത്തും. പരമ്പരാഗത നെൽവിത്തുകളുടെ കൃഷി പ്രത്യേകം പരിഗണിക്കും. ഏകോപനത്തിനായി നഗരസഭാ തലത്തിൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ സമിതിക്ക് രൂപം നൽകി