കാട്ടുപന്നി ശല്യം രൂക്ഷം; മാവൂർ മേഖലയിൽ ആശങ്ക

വാഴയ്ക്ക് പിന്നാലെ കവുങ്ങ് കൃഷി കൂടി കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കാൻ തുടങ്ങിയതോടെ പ്രതിസന്ധിയിലായി കോഴിക്കോട് മാവൂർ മേഖലയിലെ കർഷകർ. രാത്രിയിൽ കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികൾ കവുങ്ങിൻ തൈകൾ കൂട്ടത്തോടെയാണ് കുത്തി നശിപ്പിക്കുന്നത്.  

ചാത്തമംഗലം, മാവൂർ പഞ്ചായത്തുകളിലെ വാഴകൃഷി കാട്ടുപന്നികൾ നശിപ്പിക്കുന്നത് പതിവാണ്. നിരന്തരം പരാതികൾ ഉന്നയിച്ചിട്ടും ഇതുവരെ പരിഹാരമൊന്നും ഉണ്ടായില്ല. ഇതിനിടയിലാണ് പന്നികൾ വ്യാപകമായി കവുങ്ങ് കൃഷിയും നശിപ്പിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ കാട്ടുപന്നി ചാത്തമംഗലത്ത് മാത്രം 250ഓളം കവുങ്ങിൻ തൈകൾ കുത്തിയിട്ടു. രണ്ടു വർഷം പ്രായമായ തൈകളാണ്  പൂർണമായും നഷ്ടമായത്. ഇതോടെ കർഷകരുടെ രണ്ടുവർഷത്തെ അധ്വാനം പാഴായി. നാട്ടിലിറങ്ങി കിണറ്റിലും കുളത്തിലുമെല്ലാം വീഴുന്ന 

കാട്ടുപന്നികളെ മാത്രമാണ് വനപാലകരെത്തി പിടികൂടുന്നത്. കൃഷി നാശത്തിന് നഷ്ടപരിഹാരവും ലഭിക്കാറില്ല.