വില്ലേജ് മാറി ഭൂനികുതി സ്വീകരിച്ച് ഉദ്യോഗസ്ഥര്‍; ഗുരുതര വീഴ്ച

ബ്രിട്ടീഷുകാരുടെ കാലം തുടങ്ങി റവന്യൂ രേഖകളുണ്ടായിട്ടും വില്ലേജ് മാറി ഭൂനികുതി സ്വീകരിച്ച് റവന്യൂ ഉദ്യോഗസ്ഥര്‍. കോഴിക്കോട് തിരുവമ്പാടി വില്ലേജിലെ നാല്‍പത്തിനാല് കുടുംബങ്ങളുടെ ഭൂമിക്കാണ് കൂടരഞ്ഞി വില്ലേജില്‍ നികുതി സ്വീകരിക്കുന്നത്. വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല.

വോട്ട് വീതംവയ്പ്പ് കൃത്യമായതിനാല്‍ ജനപ്രതിനിധികളും അനങ്ങാറില്ല.

അതിര്‍ത്തികള്‍ നിശ്ചയിക്കണമെന്ന് ആറുവര്‍ഷംമുന്‍പ് തിര‍ഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ നിര്‍ദേശവും അട്ടിമറിക്കപ്പെട്ടു.