കരാർ തൊഴിലാളികളുടെ സമരം; അറ്റകുറ്റപ്പണി നടത്താനാവാതെ വാട്ടർ അതോറിറ്റി

കരാര്‍ തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് അറ്റകുറ്റപണി നടത്താന്‍ കഴിയാതെ  വാട്ടര്‍ അതോറിറ്റി. പൈപ്പ് പൊട്ടി വെള്ളം പാഴാവാന്‍ തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും പരിഹരിക്കാന്‍ നടപടി ഇല്ല. കുടിവെള്ള ക്ഷാമത്തില്‍ വലഞ്ഞ് കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ ജനങ്ങള്‍

കോഴിക്കോട് കാരപ്പറമ്പ് കൃഷ്ണമേനോന്‍ റോഡിലെ കാഴ്ചയാണിത്.കഴിഞ്ഞ ഒരാഴ്ചയായി ഇതാണവസ്ഥ. പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. ഇത് പരിഹരിക്കാത്തതിനാല്‍ ഇതിനു സമീപത്തെ ജനങ്ങള്‍ക്ക് ഒരാഴ്ചയായി വെള്ളം ഇല്ല. കിണറുകളിലെ വെള്ളവും വറ്റി തുടങ്ങി. പൈപ്പ് വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് ഒരു കിണറ്റില്‍ നിന്ന് അഞ്ചിലധികം കുടുംബങ്ങളാണ് വെള്ളം ശേഖരിക്കുന്നത്.

പരാതി പറയുമ്പോള്‍ മറുപടി കരാറുകാരുടെ സമരം ആണെന്നാണ്. മലബാര്‍ മേഖലയില്‍ കഴിഞ്ഞ അഞ്ചു ദിവസമായി കരാറുകാരുടെ  സമരം തുടങ്ങിയിട്ട്  കഴിഞ്ഞ കോര്‍പറേഷന്‍ കൗണ്‍സിലില്‍ കുടിവെള്ള പ്രശ്നം ചര്‍ച്ചയായതാണ്. .പ്രശ്നം പരിഹരിക്കുന്നതുവരെ വെള്ളമെത്തിക്കാനുള്ള നടപടിയെങ്കിലും കോര്‍പറേഷന്‍ സ്വീകരിക്കണമെന്നാണ്  ആവശ്യം