പക്ഷിപ്പനി പ്രതിരോധപ്രവർത്തനം; നഗരസഭയുടെ സഹകരണമഭ്യര്‍ഥിച്ച് ജില്ലാഭരണകൂടം

പക്ഷിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നഗരസഭയുെട സഹകരണമഭ്യര്‍ഥിച്ച് കോഴിക്കോട് ജില്ലാഭരണകൂടം. നഗരസഭാ കൗണ്‍സിലര്‍മാര്‍ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് ജില്ലാകലക്ടര്‍ മേയറോട് പരാതിപ്പെട്ടു.കൗണ്‍സില്‍ യോഗത്തെ മേയര്‍ നേരിട്ട് ഇക്കാര്യം അറിയിക്കുകയായിരുന്നു. 

വേങ്ങേരി പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൗണ്‍സിലര്‍മാര്‍ സഹകരിക്കുന്നില്ലെന്നാണ് കലക്ടറും ജില്ലാമൃഗസംരക്ഷണ ഒാഫീസറും പരാതിപ്പെട്ടത്,കലക്ടറുടെ പരാതി മേയര്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചു,ബന്ധപ്പെട്ട കൗണ്‍സിലര്‍മാര്‍ ആരോപണം നിഷേധിച്ചെങ്കിലും പ്രദേശത്ത് വളര്‍ത്തുപക്ഷികളെ കൊല്ലുന്നതില്‍ പ്രതിേഷധമുണ്ടെന്നും വെറ്റിനറി ഡോക്ടറെ തടയുന്ന സാഹചര്യമുണ്ടായെന്നും നഗരസഭാ ഹെല്‍ത്ത് ഒാഫീസര്‍ കൗണ്‍സിലിനെ അറിയിച്ചു.വളര്‍ത്തുപക്ഷികളെ കൊല്ലുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ നഗരപരധിയിലെ ഇറച്ചിക്കോഴി കച്ചവടം പുനരാരംഭിക്കുമെന്നും ഹെല്‍ത്ത് ഒാഫീസര്‍ അറിയിച്ചു.പക്ഷിപ്പനി പരിശോധ നടത്തിയ ശേഷം വളര്‍ത്തുപക്ഷികളെ കൊന്നാല്‍ മതിയെന്നാണ് നാട്ടുകാരുടെ നിലപാട് എന്നാല്‍ ഇത് ലോകാരോഗ്യസംഘടനയുെട ചട്ടങ്ങളുടെ ലംഘനമാണെന്നും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

പക്ഷിപ്പനി ബാധിത േമഖലയുടെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ വളര്‍ത്തുപക്ഷികളെകൊല്ലുന്ന നടപടി പുരോഗമിക്കുകയാണ് അതേ സമയം പകര്‍ച്ചവ്യാധി പടരുന്ന ഘട്ടത്തില്‍ ആരോഗ്യസ്ഥിരം സമതി ചെയര്‍മാന്‍ ഉള്‍പ്പെടെ 7 അംഗങ്ങള്‍ വിേദശ യാത്ര പോയകാര്യം  പ്രതിപക്ഷത്തെ ഉന്നയിച്ചെങ്കിലും ഒരംഗം  വിഷയം പ്രതിപക്ഷം ഏറ്റെടുത്തില്ല.അനുമതിയോടെ ആണ് അംഗങ്ങളുടെ വിദേശയാത്രയെന്ന് മേയര്‍ കൗണ്‍സിലിനെ അറിയിച്ചു