തീരുമാനമാകാതെ ഇലക്ട്രിക് ഒാട്ടോ പാർക്കിങ്ങ്; വലഞ്ഞ് കോർപറേഷൻ

കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികളുടെ തര്‍ക്കം പരിഹരിക്കാന്‍ അധികൃതര്‍ മുന്നോട്ട് വച്ച താല്‍ക്കാലിക പരിഹാരവും ഫലപ്രദമായില്ല. ഭട്ട് റോഡ്, സരോവരം പാര്‍ക്ക് എന്നിവിടങ്ങളില്‍ ഇലക്ട്രിക് ഓട്ടോകള്‍ക്ക് സ്റ്റാന്‍ഡ് അനുവദിക്കാനായിരുന്നു തീരുമാനം. 

പെര്‍മിറ്റില്ലെങ്കിലും തര്‍ക്കം പരിഹരിക്കാന്‍ നഗരത്തിലൊരിടത്ത് മാത്രം ഇലക്ട്രിക് ഓട്ടോകള്‍ക്ക് സ്റ്റാന്‍ഡ് അനുവദിക്കാമെന്ന് പരമ്പരാഗത തൊഴിലാളികള്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ്, കോര്‍പറേഷന്‍ അധികൃതര്‍ എന്നിവര്‍ചേര്‍ന്ന് രണ്ടിടങ്ങള്‍ കണ്ടെത്തി. ഇത് അനുവദിക്കാനാവില്ലെന്ന് പരമ്പരാഗത തൊഴിലാളികളും എല്ലായിടത്തും സ്റ്റാന്‍ഡ് വേണമെന്ന് ഇല്ക്ട്രിക് തൊഴിലാളികളും നിലപാട് കടുപ്പിച്ചു.

സമവായ തീരുമാനത്തോട് ഇരുവിഭാഗങ്ങളും ഇടഞ്ഞതോടെ പ്രശ്നം സങ്കീര്‍ണമായി. ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിളിച്ച് പരിഹാരം കാണാനുള്ള ശ്രമത്തിലാണ ്കോഴിക്കോട് കോര്‍പറേഷന്‍.