'സുന്ദരം പാതയോരം'; റോഡ് വ്യത്തിയാക്കാൻ നഗരസഭയ്ക്കൊപ്പം ചേർന്ന് വിദ്യാർത്ഥികളും

യാത്രക്കാര്‍ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങള്‍ വൃത്തിഹീനമാക്കിയ പാതയോ‌രം വൃത്തിയാക്കാന്‍ നഗരസഭയക്കൊപ്പം വിദ്യാര്‍ഥികളും. കോഴിക്കോട് ദേശീയപാതയില്‍ തൊണ്ടയാട് മുതല്‍ മലാപറമ്പ് വരെയുള്ള ഭാഗമാണ്  സുന്ദരം പാതയോരം പദ്ധതിയുടെ ഭാഗമായി ശുചീകരിച്ചത്. 

പ്ലാസ്റ്റിക് ഉള്‍പ്പെടെയാണ് പാതയോരങ്ങളില്‍ വലിച്ചെറിയപ്പെടുന്നത്,ഗാര്‍ഹിക മാലിന്യങ്ങളും റോ‍ഡരികില്‍ തള്ളുന്നത് പതിവാണ്.

കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കൊപ്പം എന്‍എസ്എസ് വളണ്ടിയേഴ്സ് ആയ വിദ്യാര്‍ഥികളും പങ്കുചേര്‍ന്നതോടെ പദ്ധതി ജനകീയമായി.കിലോക്കണക്കിന് മാലിന്യമാണ് രണ്ടുദിവസം കൊണ്ട് ഇവര്‍ നീക്കം ചെയ്തത്.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് സുന്ദരം പാതയോരം പദ്ധതി നടപ്പാക്കുന്നത്