പെർമിറ്റുള്ളവർ തടയുന്നു; ജീവിതം വഴിമുട്ടി ഇലക്ട്രിക് ഓട്ടോക്കാർ

സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും സര്‍വീസ് നടത്താനാകാതെ കോഴിക്കോട്ടെ ഇലക്ട്രിക് ഓട്ടോകള്‍. നഗരത്തില്‍ പെര്‍മിറ്റുള്ള ഓട്ടോ തൊഴിലാളികള്‍ ഇലക്ട്രിക് ഓട്ടോകളെ തടയുന്നുവെന്നാണ് പരാതി. ജില്ലക്കാരനായ ഗതാഗതവകുപ്പ് മന്ത്രിക്കും കലക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പെര്‍മിറ്റ് ഒരു സംഘം ആളുകള്‍ കൈയടിക്കിവച്ചിരിക്കുന്നുവെന്നാണ് ആരോപണം. വിഡിയോ സ്റ്റോറി കാണാം.