രോഗം തളര്‍ത്തിയ ജീവിതത്തിന് നിറംപകര്‍ന്ന് സഹോദരിമാര്‍

രോഗം തളര്‍ത്തിയ ജീവിതത്തിന് നിറംപകര്‍ന്ന് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനികളായ സഹോദരിമാര്‍. മാംസപേശികള്‍ ക്ഷയിച്ച് ചെറുതാകുന്ന അപൂര്‍വരോഗം ബാധിച്ച മലപ്പുറം എടപ്പാള്‍ ആലംകോട് സ്വദേശികളായ നൗഫിയും, നസ്റിയുമാണ് കരകൗശലവസ്തുക്കള്‍ നിര്‍മിച്ച് ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. 

ജന്മനാ ശാരീരിക വൈകല്യമുണ്ട്. പക്ഷെ തളര്‍ന്നിരിക്കാന്‍  തയാറായില്ല. പുസ്തകളിലൂടെ ലഭിച്ച അറിവുകള്‍  ഉപയോഗിച്ചു. ആദ്യം ചിത്ര രചനയായിരുന്നു. പതുക്കെ പതുക്കെ മറ്റ് വസ്തുക്കളും ഉണ്ടാക്കി തുടങ്ങി. ഇപ്പോള്‍ ഇവരുടെ ജീവിതത്തിന്റെ സ്വപ്നവും നിറവുമെല്ലാം ഇതാണ്.

  

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഉണ്ടാക്കിയ ചിത്രങ്ങളും വസ്തുക്കളുമാണ് പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്. മാംസ പേശികള്‍ ക്ഷയിക്കുകയും ചെറുതാവുകയും ചെയ്യുന്ന അസുഖമാണിവര്‍ക്ക്.രണ്ടുപേരും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍.നസ്റിയ നല്ലൊരു പാട്ടുകാരി  

ശാരിരീക വൈകല്യങ്ങള്‍ ഒന്നിനും  തടസമല്ലെന്നും ആഗ്രഹമുണ്ടെങ്കില്‍ സാധിക്കാത്തതായി ഒന്നുമില്ലെന്നും ഇവര്‍ സമൂഹത്തിന് കാണിച്ചുകൊടുക്കുക കൂടിയാണ്.