മിഠായിത്തെരുവില്‍ ഏകപക്ഷീയമായ വികസനം നടപ്പാക്കരുത്; വ്യാപാരികള്‍

കോഴിക്കോട് മിഠായിത്തെരുവില്‍ ഏകപക്ഷീയമായ വികസനം നടപ്പാക്കരുതെന്ന് വ്യാപാരികള്‍. പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് വ്യാപാരത്തെയും തെരുവിന്റെ പ്രൗഢിയെയും ബാധിക്കുമെന്നും കച്ചവടക്കാര്‍ പറയുന്നു. രണ്ടാംഘട്ട വികസനത്തിലും പാര്‍ക്കിങ് പ്രശ്നം ചര്‍ച്ച ചെയ്യാത്തതില്‍ വ്യാപാരികള്‍ പ്രതിഷേധത്തിലാണ്.

ആദ്യഘട്ടം നടപ്പാക്കിയതുപോലെ വ്യാപാരികളുടെ അഭിപ്രായം തേടാതെ രണ്ടാഘട്ടത്തിലും നവീകരണം നടത്തിയാല്‍ സമരം ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങളിലേക്ക് നീങ്ങും. തെരുവ് മനോഹരമാക്കുന്നതിനൊപ്പം വ്യാപാരം വര്‍ധിപ്പിക്കാനുള്ള ശ്രമം ഉണ്ടാകണമെന്നും കച്ചവടക്കാര്‍ പറയുന്നു.

വാഹനങ്ങള്‍ നിറുത്തിയടാന്‍ സ്ഥലമില്ലാത്തതാണ് തെരുവിനെ ജനങ്ങള്‍ കൈയ്യൊഴിയാന്‍ പ്രധാന കാരണം. കൂടുതല്‍ ഇരിപ്പിടങ്ങളും എടിഎം കൗണ്ടറുകളും സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.