രാജന്റെ ഒാര്‍മയില്‍ കോഴിക്കോട് എന്‍.ഐ.ടിയില്‍ രാഗം ഫെസ്റ്റ്

അടിയന്തരാവസ്ഥക്കാലത്തെ പൊലിസ് ക്രൂരതയുടെ മുഖമായ രാജന്റെ ഒാര്‍മയില്‍ കോഴിക്കോട് എന്‍.ഐ.ടിയില്‍ രാഗം ഫെസ്റ്റ്. ഇന്ത്യയിലെ വിവിധ കോളജുകളില്‍ നിന്നായി പതിനായിരത്തോളം വിദ്യാര്‍ഥികളാണ് കലാസാംസ്കാരികോല്‍സവത്തില്‍ പങ്കെടുക്കുന്നത്

എന്‍.ഐ.ടിയിലെ വിദ്യാര്‍ഥിയായിരുന്ന ,അടിയന്തരാവസ്ഥ കാലത്തെ നടുക്കുന്ന ഒാര്‍മയായ രാജനുള്ള സമര്‍പ്പണമാണ് എന്‍.ഐ.ടിക്ക് രാഗം ഫെസ്റ്റ്.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കലാസാംസ്കാരികോല്‍സവമായാണ് രാഗം ഫെസ്റ്റ് അറിയപ്പെടുന്നത്. പതിനായിരത്തോളം വിദ്യാര്‍ഥികള്‍  വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നു.170 മല്‍സര ഇനങ്ങള്‍. കലോല്‍സവ ഇനങ്ങളായ കോല്‍ക്കളി ,വട്ടപ്പാട്ട് 

കാണിക്കളെ ഹരം പിടിപ്പിക്കുന്ന ഫാഷന്‍ ഷോ 

സാഹിത്യാസ്വാദനത്തിനായി ഐ–ഇന്‍ക്. അങ്ങനെ രാഗം ഫെസ്റ്റ് പുതുമയുള്ള കാഴ്ചകളാണ് സമ്മാനിക്കുന്നത്