കനോലി കനാലിന്റെ തീരത്തെ കയ്യേറ്റം; നടപടിയെടുക്കാതെ അധികൃതർ

കോഴിക്കോട് കനോലി കനാല്‍ തീരത്തുള്ള അനധികൃത നിര്‍മാണങ്ങള്‍‌ക്കെതിരെ നടപടിയെടുക്കാന്‍ മടിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍. പരാതിക്കാരെ ആശ്വസിപ്പിക്കാനായി അപൂര്‍ണമായ നടപടി ജലവകുപ്പ് സ്വീകരിച്ചപ്പോള്‍ റവന്യൂവകുപ്പും കോര്‍പറേഷനും പരാതികള്‍ കണ്ടതായി നടിച്ചില്ല. 

കനാല്‍ കൈയ്യേറിയെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് കഴിഞ്ഞദിവസം പൊളിച്ച മതിലാണിത്. എന്നാല്‍ പരാതിക്കാരെ ആശ്വാസിപ്പിക്കാന്‍ വേണ്ടിമാത്രം നടപടിയെടുത്തതിനാല്‍ ബാക്കി കൈയ്യേറ്റങ്ങളെല്ലാം അതേപടി നില്‍ക്കുന്നു. സര്‍വേ വകുപ്പിന്റെ സഹായത്താല്‍ അളന്നാണ് കൈയ്യേറ്റം കണ്ടെത്തിയതെന്ന് ജലവകുപ്പ് പറയുമ്പോഴും സ്ഥലം അളക്കാന്‍ സഹായിച്ചിട്ടില്ലെന്ന് സര്‍വേ വകുപ്പും പറയുന്നു.

കനാലില്‍നിന്ന് നിശ്ചിത ദൂരപരിധി പാലിക്കാതെ ഈ കാണുന്ന കെട്ടിടം നിര്‍മിച്ച് തുടങ്ങിയത് കോര്‍പറേഷനില്‍നിന്ന് അനുമതി വാങ്ങാതെയാണ്. എന്നാല്‍ ഒരുനടപടിയും കോര്‍പറേഷന്‍‌ ഇതുവരെ സ്വീകരിച്ചില്ല. മണ്ണിട്ട് കനാല്‍ നികത്തിയതിനെതിരെ റവന്യൂവകുപ്പും കണ്ണടച്ചു.