ബീച്ച് ഗെയിംസ് മത്സരങ്ങൾക്ക് തുടക്കം; ആവേശത്തിൽ കോഴിക്കോട്

ബീച്ച് ഗെയിംസ് മല്‍സരങ്ങള്‍ക്ക് കോഴിക്കോട് കടല്‍ത്തീരത്ത് ആവേശത്തുടക്കം. നാല് ദിവസങ്ങളിലായി ഇരുന്നൂറിലധികം താരങ്ങള്‍  മാറ്റുരയ്ക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലാണ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. d-40d8-

വോളിബോള്‍ മല്‍സരങ്ങളോടെയാണ് തുടക്കം. 16 പുരുഷ ടീമുകളും 7 വനിത ടീമുകളും വോളിയില്‍ സ്മാഷുതിര്‍ക്കും. മല്‍സ്യത്തൊഴിലാളികളുടെ ഇഷ്ടവിനോദമായ കമ്പവലി, കബഡി തുടങ്ങിയ മല്‍സരങ്ങളില്‍ നാല്‍പ്പത്തി നാല് ടീമുകള്‍ മാറ്റുരയ്ക്കും. പുതിയാപ്പ ബീച്ചിലാണ് സെവന്‍സ് ഫുട്ബോള്‍ മല്‍സരങ്ങള്‍. 

ബീച്ച് ഗെയിംസിന്റെ ഭാഗമായി വിവിധ സാംസ്ക്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.