അധ്യാപകന്റെയും വിദ്യാർത്ഥിയുടെയും ഒാർമയിൽ തിയറ്റർ

സഹപാഠിയുടെയും അധ്യാപകന്റെയും ഓര്‍മയ്ക്ക് തിയറ്റര്‍ സമ്മാനിച്ച് പൂര്‍വവിദ്യാര്‍ഥികള്‍. വടകര മടപ്പള്ളി ഹൈസ്ക്കൂളിന്റെ നൂറാം വാര്‍ഷികത്തിലാണ് മനോഹരമായ തിയറ്റര്‍ സ്വന്തമായത്. ആദ്യദിനം ചാപ്ലിന്റെ സിനിമ കണ്ട് കുട്ടികള്‍ കൈയ്യടിച്ചു. 

1995 മുതല്‍ മൂന്ന് വര്‍ഷം സ്കൂളില്‍ പഠിച്ച കിഷോര്‍ കുമാറിന്റെയും സര്‍വീസിലിരിക്കെ മരിച്ച അധ്യാപകന്‍ രാമചന്ദ്രന്റെയും സ്മരണയ്ക്കായാണ് തിയറ്റര്‍ നിര്‍മിച്ചത്. നൂറ് സീറ്റുള്ള തിയറ്ററില്‍ മികവുറ്റ പ്രൊജക്ടറും ഇമ്പമാര്‍ന്ന ശബ്ദ സംവിധാനവുമുണ്ട്.  തിയറ്റര്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്തു. നൂറാം വാര്‍ഷികമാഘോഷിക്കുന്ന സ്കൂളില്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവവും സംഘടിപ്പിച്ചിട്ടുണ്ട്. മികച്ച സിനിമകള്‍ സ്വന്തം സ്കൂളില്‍ കാണാന്‍ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍.  സിനിമ പ്രദര്‍ശനവും ചര്‍ച്ചയും സ്കൂളില്‍ പതിവാക്കുന്നതിനാണ് തീരുമാനം. ഇതിനായി അധ്യാപക രക്ഷകര്‍ത്യസമിതി പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. 

സഹപാഠിയുടെയും അധ്യാപകന്റെയും ഓര്‍മയ്ക്ക് തിയറ്റര്‍ സമ്മാനിച്ച് പൂര്‍വവിദ്യാര്‍ഥികള്‍. വടകര മടപ്പള്ളി ഹൈസ്ക്കൂളിന്റെ നൂറാം വാര്‍ഷികത്തിലാണ് മനോഹരമായ തിയറ്റര്‍ സ്വന്തമായത്. ആദ്യദിനം ചാപ്ലിന്റെ സിനിമ കണ്ട് കുട്ടികള്‍ കൈയ്യടിച്ചു.  1995 മുതല്‍ മൂന്ന് വര്‍ഷം സ്കൂളില്‍ പഠിച്ച കിഷോര്‍ കുമാറിന്റെയും സര്‍വീസിലിരിക്കെ മരിച്ച അധ്യാപകന്‍ രാമചന്ദ്രന്റെയും സ്മരണയ്ക്കായാണ് തിയറ്റര്‍ നിര്‍മിച്ചത്. നൂറ് സീറ്റുള്ള തിയറ്ററില്‍ മികവുറ്റ പ്രൊജക്ടറും ഇമ്പമാര്‍ന്ന ശബ്ദ സംവിധാനവുമുണ്ട്.  

തിയറ്റര്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്തു. നൂറാം വാര്‍ഷികമാഘോഷിക്കുന്ന സ്കൂളില്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവവും സംഘടിപ്പിച്ചിട്ടുണ്ട്. മികച്ച സിനിമകള്‍ സ്വന്തം സ്കൂളില്‍ കാണാന്‍ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍. സിനിമ പ്രദര്‍ശനവും ചര്‍ച്ചയും സ്കൂളില്‍ പതിവാക്കുന്നതിനാണ് തീരുമാനം. ഇതിനായി അധ്യാപക രക്ഷകര്‍ത്യസമിതി പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.