നബിദിനാഘോഷം, കാഴ്ചയുടെ വിരുന്നൊരുക്കി മെഗാ ദഫ് മുട്ട്

ആസ്വാദകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി മെഗാ ദഫ് മുട്ട്. കാസര്‍കോട് ദേളിയിലെ സഅദിയ്യ സ്കൂളിലാണ് നമ്പിദിനാഘോഷങ്ങളുടെ ഭാഗമായി മെഗാ ദഫ് മുട്ട് അരങ്ങേറിയത്. 

വടക്കന്‍ കേരളത്തില്‍ ഏറ്റവും പ്രചാരമുളള കലകളിലൊന്നാണ് ദഫ് മുട്ട്. പ്രവാചകനായ മുഹമ്മദ് നമ്പി മക്കയില്‍ നിന്നും മദീനയിലേക്ക് എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചത് ഇൗ കാണുന്ന ദഫ് മുട്ട് കൊട്ടിയാണ്. മുത്ത് നമ്പിക്ക് പ്രാര്‍ഥനയര്‍പ്പിച്ചാണ് കുട്ടികള്‍  ദഫ്മുട്ട് ആരംഭിച്ചത് . അറബിപാട്ടുകള്‍ക്കു പകരം മലയാളത്തില്‍ ചിട്ടപ്പെടുത്തിയ മാപ്പിളപ്പാട്ടുകളുടെ പശ്ചാതലത്തില്‍ ഒരേ താളത്തോടെ കുട്ടികള്‍  ദഫ് മുട്ട് കൊട്ടി. സഅദിയ്യ സകൂളിലെ മുന്നൂറോളം വരുന്ന കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.  

ഒരാഴ്ച നീണ്ട ചിട്ടയായ പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കിയതെന്ന് സകൂള്‍ അധികൃതര്‍ പറ‍ഞ്ഞു.  ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന നമ്പി ദിനാഘോഷങ്ങളില്‍ പ്രധാനമായ ദഫ് മുട്ട് കൊട്ടുന്നതിലൂടെ  പ്രവാചകന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം