ചിത്ര-സസ്യ ബന്ധം പരിചയപ്പെടുത്തി ‘പൂമരം’; പുതുതലമുറയ്ക്ക് പുത്തൻ അനുഭവം

പൂമ്പാറ്റകളും ഔഷധ സസ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് പൂമരം എന്ന പേരില്‍ നടത്തിയ പ്രദര്‍ശനം. ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് കേരള ഗവണ്‍മെന്‍റ് ആയുര്‍വേദ ഫാര്‍മസിസ്റ്റ് അസോസിയേഷനാണ് കണ്ണൂരില്‍ പ്രദര്‍ശനമൊരുക്കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ പേര്‍ കാണാനെത്തി.

ചികിത്സ ആവശ്യങ്ങള്‍ക്ക് മാത്രമല്ല ഔഷധങ്ങള്‍ എന്ന സന്ദേശമാണ് പൂമരം മുന്നോട്ട് വെക്കുന്നത്. പ്രകൃതിയില്‍ ചിത്രശലഭങ്ങളെ സംരക്ഷിക്കാന്‍ കൂടി ഔഷധ കൃഷി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ആയുര്‍വേദ ശാസ്ത്രം മനുഷ്യര്‍ക്ക് മാത്രമല്ല സര്‍വ ജീവചാലങ്ങള്‍ക്കും കൂടിയുള്ളതാണെന്നും ചിത്ര–സസ്യ പ്രദര്‍ശനത്തിലൂടെ പറയുന്നു. മയില്‍ക്കണ്ണി, വരയന്‍ ചാത്തന്‍, രത്ന നീലി, ചിത്രകന്‍ തുടങ്ങി നിരവധി ചിത്രശലഭങ്ങളുടെ ലാര്‍വ ഔഷധ ചെടികളാണ് ഭക്ഷിക്കുക 

ചെറുചുണ്ട, കല്ലുരുക്കി, ആനച്ചുവടി, ആമക്കഴുത്ത് തുടങ്ങി നിരവധി ഔഷധ ചെടികളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. മുള, പഴയ തുണികള്‍, ചാക്കുകള്‍ തുടങ്ങിയവയെല്ലാം ചെടികള്‍ നടാന്‍ ഉപയോഗിച്ച മാതൃക പ്രശംസനീയമാ