‘അമൃത്’ വോട്ടിനിട്ട് പാസാക്കി; ആരോപണങ്ങളിൽ ആശങ്ക അറിയിച്ച് കോർപറേഷൻ

അഴിമതി ആരോപണമുയര്‍ന്ന അമൃത് മലിനജലസംസ്കരണ പദ്ധതി കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ വോട്ടിനിട്ടുപാസാക്കി. അമൃത്പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കൗണ്‍സിലിന്റെ മേശപ്പുറത്തുവെച്ചെങ്കിലും പദ്ധതിരേഖ തയ്യാറാക്കിയ നടപടിക്രമം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ നിലപാടെടുത്തു.

116കോടി രൂപയുടെ അമൃത്പദ്ധതിയുടെ ഇതുവരെ പുറത്തുവിടാത്ത വിവരങ്ങളാണ്  യോഗത്തിന് മുമ്പാകെവെച്ചത്.പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കിയതടക്കമുള്ള കാര്യങ്ങള്‍ സെക്രട്ടറി കൗണ്‍സില്‍ മുമ്പാകെ വിശദീകരിച്ചു.ബിജെപി അംഗങ്ങളും യുഡിഎഫ് അംഗങ്ങളും ഡിപിആര്‍ അംഗീകരിച്ചില്ല ഇവരുടെ എതിര്‍പ്പോടെ കൗണ്‍സില്‍ പദ്ധതി അംഗീകരിച്ചു. വിശദമായ പദ്ധതിരേഖ തയ്യാറാക്കാന്‍ ഏജന്‍സിയെ തിരഞ്ഞെടുത്തത് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെയാണ്,ഇതില്‍ അഴിമതിയുണ്ട്.

മാലിന്യസംസ്കരണത്തിലെ ഏറ്റവും വലിയപദ്ധതിയാണ് അമൃത്പദ്ധതി.2020 മാര്‍ച്ചിന് മുമ്പ് കരാര്‍ ആരെങ്കിലും ഏറ്റെടുത്തില്ലെങ്കില്‍ പദ്ധതി വെള്ളത്തിലാകും അത്കൊണ്ട് ആരോപണങ്ങളില്‍പെട്ടുപോയാല്‍ പദ്ധതി നഷ്ടപ്പെടുമെന്ന ആശങ്കയും മേയര്‍ യോഗത്തെ അറിയിച്ചു.