പൈപ്പ് സ്ഥാപിക്കാൻ പൊളിച്ചിട്ട റോഡ് നന്നാക്കാതെ നഗരസഭ

അമൃത്പദ്ധതിയില്‍ കുടിവെള്ള വിതരണപൈപ്പുകള്‍ സ്ഥാപിക്കാന്‍ പൊളിച്ചിട്ട റോഡുകള്‍ നന്നാക്കാതെ കോഴിക്കോട് നഗരസഭ. ആറുമാസത്തിലധികമായി പൊളിഞ്ഞ നാട്ടുവഴികളിലൂടെയാണ് നഗരവാസികളുടെ ദുരിതയാത്ര. 

ഹൈവേകള്‍ മാത്രമല്ല നാട്ടുവഴികളും പൊട്ടിപൊളിഞ്ഞിട്ട് മാസങ്ങളോളമായി,കോര്‍പ്പറേഷന് കീഴില്‍വരുന്ന റോഡുകളാണിതെല്ലാം. കോഴിക്കോട് കോര്‍പ്പറേഷനിലെ മുഴുവന്‍വാര്‍‍ഡുകളിലും ഇതാണ് സ്ഥിതി.അമൃത് പദ്ധതിക്കായി കുഴിച്ച റോഡുകള്‍ നന്നാക്കാന്‍ ഫണ്ട് ലഭ്യമാണെങ്കിലും ‍െടന്‍ഡര്‍ നടപടികള്‍ വൈകി

പഴികേള്‍ക്കുന്ന വാര്‍ഡ് കൗണ്‍‌സിലര്‍മാര്‍ പരാതിപ്പെടുമ്പോള്‍ ടെന്‍ഡര്‍ ആയെന്നും ഉടന്‍പണി തുടങ്ങുമെന്നും പതിവ് മറുപടി മാത്രം,മെറ്റലിന്റെ ലഭ്യതകുറവും മഴയും പ്രളയവുമെല്ലാം ഇത്രകാലം പറഞ്ഞ കാരണങ്ങളായിരുന്നു,