‘വാഹന നിയന്ത്രണം വ്യാപാരികളറിഞ്ഞ്്’; തള്ളി ഏകോപന സമിതി

കോഴിക്കോട് മിഠായിത്തെരുവിലെ വാഹനനിയന്ത്രണം വ്യാപാരികളുടെ അനുവാദത്തോടെയെന്ന് കോര്‍പ്പറേഷന്‍ െസക്രട്ടറിയുടെ കത്ത്. വാഹനനിയന്ത്രണം മാറ്റണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടകള്‍ സമരം തുടരുമ്പോഴാണ് കോര്‍പ്പറേഷന്റെ അവകാശവാദം. കോര്‍പ്പറേഷന്‍ വാദം വ്യാപാരിവ്യവസായി ഏകോപനസമിതി  തള്ളി. 

രാവിലെ 11മണി മുതല്‍ രാത്രി 9 വരെയാണ് മിഠായിത്തെരുവില്‍ വാഹനനിയന്ത്രണം.ഇത് നീക്കണമെന്നാവശ്യപ്പെട്ട് വ്യാപാരിസംഘടനകള്‍ നിരന്തരസമരത്തിലാണ്,മലബാര്‍ഡവലപ്പ്മെന്റ് കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് നല്‍കിയ പരാതിയെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി നല്‍കിയ മറുപടിയിലാണ് നിയന്ത്രണം വ്യാപാരി പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനമാണെന്ന് അറിയിച്ചിരിക്കുന്നത്

കോര്‍പ്പറേഷന്റെ വാദം വ്യാപാരിസംഘടനകളുടെ ഇപ്പോഴത്തെ നിലപാടിന് കടകവിരുദ്ധമാണ്,അങ്ങിനെ ഒരു യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും തീരുമാനം ഏകപക്ഷീമായിരുന്നുവെന്നും വ്യാപാരിവ്യവസായ ഏകോപനസമിതി അറിയിച്ചു.മാത്രമല്ല ഈ വരുന്ന പതിനെട്ടാം തിയ്യതി ഏകോപനസമിതി നടത്തുന്ന സെക്രട്ടറിയേറ്റ് ഉപവാസത്തില്‍ മിഠായിത്തെരുവിലെ വാഹനനിയന്ത്രണം മുഖ്യഅജണ്ടയാണെന്നും ടി നസറുദ്ദീന്‍ പറയുന്നു