തിരുവോണപ്പുലരിയിൽ കണ്ണൂർ സിറ്റി ക്ലീൻ; കണ്ടവരെല്ലാം ഞെട്ടി; മാതൃകയായി മേയർ

തിരുവോണത്തലേന്ന്  നഗരം വൃത്തിയാക്കി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറുടെ നേതൃത്വത്തിലുള്ള സംഘം മാതൃകയായി. വഴിയോര കച്ചവടക്കാരടക്കം ഉപേക്ഷിച്ചുപോയ മാലിന്യങ്ങളാണ് വ്യത്തിയാക്കിയത്. ശുചീകരണ തൊഴിലാളികള്‍ തിങ്കളാഴ്ചവരെ അവധിയായതിനാല്‍, രാത്രി തന്നെ ശുചീകരണം നടത്തുകയായിരുന്നു.

ഉത്രാട പാച്ചിലില്‍ പൂ വിപണിയും മറ്റ് വിഴിയോര കച്ചവടങ്ങളും ഓണം മേളകളും പൊടിപൊടിച്ചു. എന്നാല്‍ ഉപേക്ഷിച്ച പൂക്കളും  പ്ലാസ്റ്റിക്ക് വസ്തുക്കളും കൊണ്ട് നഗരം നിറഞ്ഞു. തുടര്‍ച്ചയായ അവധി കഴിയുമ്പോഴേക്കും മാലിന്യങ്ങളെല്ലാം ചീഞ്ഞുനാറും എന്നതിനാല്‍ രാത്രി തന്നെ മേയര്‍ സുമ ബാലകൃഷ്ണനും സംഘവും ശുചീകരണ യത്നവുമായി ഇറങ്ങി.  

കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും കൈകോര്‍ത്തു. കൗണ്‍സിലര്‍മാരും ശുചീകരണ തൊഴിലാളികളും കൂടെ അധ്വാനിച്ചതോടെ തിരുവോണ ദിനത്തില്‍ നഗരം ക്ലീന്‍ ആയി.