നേന്ത്രക്കുലയ്ക്ക് വില കൂടിയതിന്റെ ആശ്വാസത്തിൽ വയനാട്ടിലെ കര്‍ഷകര്‍

ഒാണമടുത്തതോടെ നേന്ത്രക്കുലയ്ക്ക് വില കൂടിയതിന്റെ ആശ്വാസത്തിലാണ് വയനാട്ടിലെ കര്‍ഷകര്‍. ജില്ലയില്‍ നിന്നും നേന്ത്രക്കുലയുടെ കയറ്റുമതി സജീവമായി. സദ്യവട്ടങ്ങളില്‍ പ്രധാനമായ വറുത്തുപ്പേരികളുണ്ടാക്കണമെങ്കില്‍ വയനാട്ടില്‍ നിന്നും വാഴക്കുലകളെത്തണം.

വയനാട്ടില്‍ മഴക്കെടുതി ഇത്തവണ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കിയ കൃഷി വാഴയായിരുന്നു. കിലോയ്ക്ക് പതിനഞ്ച് രൂപയ്ക്ക് നേന്ത്രക്കുല വിറ്റ കര്‍ഷകരുണ്ട്.  നിലവില്‍ 35 രൂപയാണ് കിലയോക്ക് വില. ഒാണം വരെ ഈ വില തുടരുമെന്നാണ് 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പുറത്തേക്കുമാണ് ഈ നേന്ത്രക്കുലകള്‍ കൊണ്ടുപോകുന്നത്.

ഒാണക്കാലത്ത് ഉപ്പേരികളുണ്ടാക്കാനും പഴുപ്പിക്കാനുമാണ് ഉപയോഗിക്കുന്നത്. സീസണ്‍ കഴിഞ്ഞാല്‍ വില കുറയും. 

നേരത്തെ വില കുത്തനെയിടിഞ്ഞപ്പോള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ചിരുന്നു. എന്നാല്‍ മഴക്കെടുതി കാരണം ഗതാഗതതടസമുണ്ടായതിനാല്‍ കയറ്റിയയ്ക്കാന്‍ സാധിച്ചിരുന്നില്ല.