ചിലവ് ഇരുപതുകോടി;ഏഴ് മാസംകൊണ്ട് പൊട്ടിപ്പൊളിഞ്ഞ് പൊന്നാനി കര്‍മ റോഡ്

ഇരുപതുകോടി രൂപ ചിലവില്‍ നിര്‍മ്മിച്ച മലപ്പുറം പൊന്നാനി കര്‍മ റോഡ് വെറും ഏഴ് മാസംകൊണ്ട് പൊട്ടിപ്പൊളിഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ക്കുപോലും ഇതുവഴിയുള്ള യാത്ര ഇപ്പോള്‍ ദുഷ്കരമാണ്. റോ‍ഡ് നിര്‍മാണത്തിലെ അപാകതയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്.

ചമ്രവട്ടം കടവ് മുതല്‍ കൈലാസംകളം വരെയുള്ള ആറ് കിലോമീറ്റര്‍ റോഡാണ് കുഴികള്‍ രൂപപ്പെട്ട് തകര്‍ന്നടിഞ്ഞിരിക്കുന്നത്. ഇരുചക്രവാഹനങ്ങളും കാറുകളുമല്ലാതെ വലിയ വാഹനങ്ങളൊന്നും യാത്രചെയ്യാത്ത റോഡിനാണ് ഈ ഗതികേട്. ഒന്‍പത് വര്‍ഷം മുന്‍പ് തുടങ്ങിയ റോഡ് നിര്‍മാണം ആറ് മാസം മുന്‍പാണ് താല്‍ക്കാലിക തട്ടിക്കൂട്ടലുകളോടെ പൂര്‍ത്തിയാക്കിയത്. പദ്ധതി പ്രകാരമുള്ള നിര്‍മാണം ഇപ്പോഴും പൂര്‍ണമല്ല. 

റോഡ് നിര്‍മാണത്തില്‍ അപാകതകളുണ്ടായിട്ടുണ്ടെന്നും അഴിമതിയിലേക്കുനയിച്ച വഴികള്‍ പുറത്തുകൊണ്ടുവരുമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചിരുന്നെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല. 

തീരമേഖലയിലെ മഴവെള്ളം പുഴയിലേക്ക് ഒഴുക്കിവിടാന്‍ കര്‍മ റോഡിനടിയില്‍ സ്ഥാപിച്ച പൈപ്പുകള്‍ വിപരീത ഫലമുണ്ടാക്കുന്നതും ഏറെ ആശങ്കയുണര്‍ന്നുന്നതാണ്