ചാലിയാറിലും കല്ലായിയിലും പഠനം നടത്തണം; മണൽ വാരാൻ അനുമതി ശേഷം മാത്രം; വിദഗ്ധർ

ശാസ്ത്രീയ പഠനത്തിന് ശേഷം മാത്രമെ ചാലിയാര്‍, കല്ലായി പുഴകളില്‍നിന്ന് മണല്‍ വാരാന്‍ അനുമതി നല്‍കാവുവെന്ന് വിദഗ്ധര്‍. പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണല്‍ വാരാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.

മണലടിഞ്ഞ് പുഴയുടെ ആഴം കുറഞ്ഞതാണ് വേഗത്തില്‍ കരകവിഞ്ഞൊഴുകാന്‍ കാരണമായതെന്ന് പൊതു അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ കക്ഷിഭേദമന്യേ മണല്‍ വാരണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. എന്നാല്‍ പഠനം നടത്താതെ മണല്‍ വാരാന്‍ പാടില്ലെന്നാണ് വിദഗ്ധരുടെഅഭിപ്രായം.കല്ലായി പുഴയില്‍ മണലിനെക്കാള്‍ ചെളിയാണ് അടിഞ്ഞ് കൂടിയതെന്നും നിഗമനമുണ്ട്.