രേഖകളിൽ ഇല്ലാത്ത ബസ് സ്റ്റാൻഡ്; പൊറുതി മുട്ടുന്നത് ജീവനക്കാരും യാത്രക്കാരും

കോഴിക്കോട് വടകര ലിങ്ക് റോ‍ഡിലെ ബസ് സ്റ്റാന്‍ഡിലെത്തുന്ന ജീവനക്കാര്‍ക്ക് ബസില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കില്ല. ബസുകള്‍ നിരയായി ഇടുന്നതിനാല്‍ മുന്നിലെ ബസ് പോകുന്നതിന് അനുസരിച്ച് മുന്നോട്ട് എടുക്കണം. നിര തെറ്റിച്ച് ബസുകള്‍ കയറാന്‍ ശ്രമിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.

‍‍്കിലോമീറ്ററുകളോളം ബസോടിച്ചെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് വടകരയിലെത്തിയാല്‍ ഒന്ന് പുറത്തിറങ്ങി നടുവ് നിവര്‍ത്താന്‍ പോലും സാഹചര്യമില്ല. ഓട്ടോ സ്റ്റാന്‍ഡ് പോലെ ബസുകള്‍ മുന്നോട്ട് എടുത്തുകൊണ്ടിരിക്കണം. ആരെങ്കിലും മുന്നോട്ട് എടുത്തില്ലെങ്കില്‍ പുറകില്‍നിന്ന് മറികടന്ന് മറ്റ് ബസുകള്‍ കയറും. ഇത് തര്‍ക്കങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുന്നു. 

രേഖകളില്‍ ഇവിടെ ബസ് സ്റ്റാന്‍ഡ് ഇല്ലെന്നാണ് തൊഴിലാളികള്‍ക്ക് ലഭിച്ച മറുപടി .സമരം ചെയ്യുമെന്ന് തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കിയതോടെ പ്രശ്നപരിഹാരത്തിനായി അടുത്തദിവസം പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.