കോഴിക്കോട് നഗരത്തിലെ ജലക്ഷാമം; പരാതി അടിസ്ഥാനരഹിതം

ഇരുപത് ദിവസമായി വീട്ടില്‍ വെള്ളം കിട്ടുന്നില്ലെന്ന എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ പരാതി അടിസ്ഥാന രഹിതമെന്ന് വാർഡ് കൗൺസിലർ. കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് എൽജെഡി നേതാവ് കൂടിയായ പി.കിഷൻ ചന്ദ് എം.ടിക്കെതിരെ പ്രതികരിച്ചത്. 

ഈ പരാതി തെറ്റാണെന്നാണ് വാർഡ് കൗൺസിലറുടെ വാദം. രണ്ടു ദിവസത്തിൽ കൂടുതൽ കുടിവെള്ളം മുടങ്ങിയിട്ടില്ല. എന്നാൽ എം.ടി.പരാതി പറഞ്ഞ യോഗത്തിൽ താനുണ്ടായിരുന്നുവെന്നും വേദിയിലുണ്ടായിരുന്ന മന്ത്രി തോമസ് ഐസക്ക് പ്രശ്ന പരിഹാരത്തിനായി ഇടപെട്ടെന്നും മേയർ വ്യക്തമാക്കി. 

പിന്നീട് കൂടുതൽ വിവാദങ്ങളിലേക്ക് പോകാതെ കൗൺസിൽ യോഗം തുടർന്നു. യോഗത്തിന്റെ തുടക്കത്തിൽ യുഡിഎഫ് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത് ബഹളത്തിനിടയാക്കി.പ്രതിഷേധിച്ച് ഇറങ്ങി പോയ യു ഡി എഫ് കൗൺസിലർമാർ തിരികെ വന്നതും അംഗങ്ങൾക്കിടയിൽ ചിരി പടർത്തി.