കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്തിയതിൽ അപാകതയില്ലെന്ന് മന്ത്രി

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കൽ കോളേജിലെ കരാർനിയമനങ്ങൾ സ്ഥിരപ്പെടുത്തിയതില്‍ അപാകതയില്ലെന്ന് മന്ത്രി എ.കെ ബാലന്‍. MCI മാനദണ്ഡപ്രകാരമാണ് നടപടിയെന്നും പിഎസ്്്സി നിയമനത്തിന് കാലതാമസമെടുക്കുമെന്നും മന്ത്രി പറഞ്ഞു. 

മെഡിക്കല്‍ കോളജിലെ അക്കാദമിക് ബ്ളോക്കിന്റെ ഉദ്ഘാടനം പതിനാറിന് മുഖ്യമന്ത്രി നിര്‍വഹിക്കും.

  യുഡിഎഫ് ഭരണകാലത്ത് പാലക്കാട് ഗവണ്‍മെന്റ് മെഡിക്കൽ കോളേജിലെ കരാര്‍ നിയമനത്തിനെതിരെ സമരം നടത്തിയ സിപിഎം, കരാര്‍ നിയമനത്തെ ഇപ്പോള്‍ അംഗീകരിച്ചിരിക്കുകയാണ്. പ്രൊഫസർ, അധ്യാപക തസ്തികകൾ ഉൾപ്പെടെ 153 കരാർ നിയമനങ്ങൾ കഴിഞ്ഞ മാസം 29 ചേർന്ന മന്ത്രിസഭാ യോഗം സ്ഥിരപ്പെടുത്തി. നിലവിലെ സാഹചര്യത്തില്‍ പിഎസ്്സി നിയമനം വൈകുമെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഒാഫ് ഇന്ത്യയുടെ മാനദണ്ഡ‍പ്രകാരം യോഗ്യതയുളളവരെ സ്ഥിരപ്പെടുത്തുകയല്ലാതെ നിവൃത്തിയില്ലെന്നുമാണ് മന്ത്രി എ.കെ.ബാലന്റെ വിശദീകരണം.

സ്ഥിരനിയമനം മെഡിക്കല്‍ കോളജിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയേകും. SC/ST വകുപ്പിന് കീഴില്‍ രാജ്യത്തെ ഏക മെഡിക്കൽ കോളേജാണിത്. ആശുപത്രികെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ നിലനിലുണ്ട്. അക്കാദമിക് ബ്ളോക്കിന്റെ ഉദ്ഘാടനം പതിനാറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.