സാങ്കൽപ്പിക ദ്വീപിന്റെ കഥ പറഞ്ഞ് ചിത്രപ്രദർശനം

ചേരള എന്ന സാങ്കൽപ്പിക ദ്വീപിന്റെ കഥ പറഞ്ഞ് കോഴിക്കോട്ട് ഒരു ചിത്രപ്രദർശനം. ദ്വീപിലൂടെയുള്ള ചിത്രകാരന്റെ യാത്രയാണ് പ്രമേയം. ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയിലെ പ്രദര്‍ശനം കാണാന്‍ നിരവധിപേരാണെത്തുന്നത്. 

ഓരോ ചിത്രങ്ങള്‍ ഓരോ കഥകള്‍ പറയും. ചിലത് സങ്കൽപ്പവും യാഥാർഥ്യവും ചേർന്നവ. മനസിൽ നിറയുന്ന ആശയങ്ങള ഒരു കഥ പോലെ ചിത്രമാക്കുകയാണിവിടെ. വിവിധ സന്ദർഭങ്ങളിൽ വരച്ച അൻപതു ചിത്രങ്ങൾ. കലാകാരന്റെ ചിന്തയിലെത്തുന്നവയ്ക്ക് നിറച്ചാര്‍ത്തേകുകയാണിവിടെ 

പത്ത് വർഷത്തെ പ്രപഞ്ച യാത്രയാണ് ക്യാൻവാസുകളിൽ നിറയുന്നത്. ആകാശവും ഭൂമിയും മഹാപ്രളയവുമൊക്കെ ഇവിടെ കാണാം. ചിത്രങ്ങൾ ആസ്വദിക്കാൻ കോഴിക്കോട്ടെ ലളിതകലാ അക്കാദമിയിലെത്താം. തിങ്കളാഴ്ച വരെയാണ് പ്രദർശനം