മികച്ച പ്രതികരണവുമായി വിഷു കൈത്തറി മേള

സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് കോഴിക്കോട് ആരംഭിച്ച വിഷു കൈത്തറി മേളയ്ക്ക് മികച്ച പ്രതികരണം. ജില്ലയിലെ വിവിധ കൈത്തറി സംഘങ്ങളുടെ  മുപ്പതോളം സ്റ്റാളുകളാണ് പ്രദര്‍ശനത്തിനുള്ളത്. 

ഖാദി ഉപയോഗം പ്രോല്‍സാഹിപ്പിക്കുക എന്ന സന്ദേശവുമായാണ് ഇക്കുറിയും കൈത്തറിമേളയെത്തിയത്.തുണിത്തരങ്ങള്‍ക്ക് ഇരുപത് ശതമാനം റിബേറ്റുണ്ട്. വിവിധതരത്തിലുള്ള വസ്ത്രശേഖരമാണ് പ്രത്യേകത. ഖാദി സാരിക്കും, ഖാദി മുണ്ടിനുമാണ് ഏറ്റവും ഡിമാന്‍ഡ്. സമ്മര്‍ കൂള്‍ ഖാദി ഷര്‍ട്ടുകള്‍, ബഡ് ഷീറ്റുകള്‍, സെറ്റ് സാരികള്‍ എല്ലാമുണ്ടിവിടെ. വിഷുവടുത്തതോടെ സ്റ്റാളുകളില്‍ വലിയ തിരക്കാണ്. 

ജില്ലയുടെ വിവിധ കൈത്തറി ഗ്രാമങ്ങള്‍ പരമ്പരാഗതമായ രീതിയിലെ‍ നെയ്തെടുക്കുന്നവയാണ് ഓരോന്നും. തൃശൂരില്‍ നിന്നെത്തിയ കുത്താമ്പുള്ളി  സാരികളും വില്‍പ്പനയ്ക്കെത്തിച്ചിട്ടുണ്ട്. മേള രണ്ടുദിവസം കൂടി തുടരും.