കരിഞ്ഞുണങ്ങി കണ്ണൂരിന്റെ മലയോര മേഖലയിലെ കാർഷിക വിളകള്‍

കൊടും ചൂടില്‍ കണ്ണൂരിന്റെ മലയോര മേഖലയിൽ കാർഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നു. വേനൽമഴ ലഭിക്കാത്തതും മലയോര ജനതയെ പ്രതിസന്ധിയിലാക്കുന്നു.

കവുങ്ങ്, കുരുമുളക്, വാഴ, തെങ്ങിന്‍ തൈകള്‍ എന്നിവയാണ് വ്യാപകമായി ഉണങ്ങുന്നത്. നനയ്ക്കാൻ പുഴകളിലും കിണറുകളിലും കുളങ്ങളിലും വെള്ളിമല്ല. ഉരുള്‍പൊട്ടലും വെള്ളപൊക്കവും ബാധിച്ച മലയോര പഞ്ചായത്തുകളിലാണ് ചൂട് കൂടുതലായി അനുഭവപ്പെടുന്നത്.

കഴിഞ്ഞവര്‍ഷം വരള്‍ച്ചയെ പ്രതിരോധിച്ച കൃഷികളാണ് ഇത്തവണ പൂര്‍ണ്ണമായും കരിഞ്ഞുണങ്ങിയത്. നട്ട് ഒന്നും രണ്ടും വർഷം പ്രായമായ കൃഷികൾ ഉണങ്ങി പോകുന്നതിനാൽ വൻ സാമ്പത്തിക ബാധ്യതയാണ് കർഷകർക്കുണ്ടാകുന്നത്.