വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങി നെല്‍പാടങ്ങള്‍

വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങി നെല്‍പാടങ്ങള്‍. മലപ്പുറം പൊന്നാനി  കോള്‍പാടത്തെ മുന്നൂറു ഏക്കര്‍ നെല്‍കൃഷിയാണ് പ്രതിസന്ധിയിലായത്.

പ്രളയത്തെ അതിജീവിച്ച് പ്രതീക്ഷയോടെ വിത്തിറക്കിയവരാണ് പൊന്നാനിയിലെ കര്‍ഷകര്‍.എന്നാല്‍ വരള്‍ച്ച ഇവരുടെ പ്രതീക്ഷകെടുത്തുകയാണ്.വെള്ളമില്ലാത്തതിനെ തുടര്‍ന്ന് പൊന്നാനി കോള്‍ മേഖലയിലെ പള്ളിക്കര ഭാഗത്ത് മുന്നൂറേക്കര്‍ പുഞ്ച കൃഷിയാണ് ഉണങ്ങിതുടങ്ങിയത്.പാടങ്ങള്‍ വിണ്ടുകീറി.വെള്ളമെത്തിക്കേണ്ട കനാലുകളുടെ അവസ്ഥയാണിത്.പലരും കടം വാങ്ങിയാണ് കൃഷി നടത്തുന്നത്.

സമീപത്തെ നൂറടിത്തോടില്‍ അവശേഷിക്കുന്ന വെള്ളം പാടത്തെത്തിക്കാന്‍ ബദല്‍ സംവിധാനം കര്‍ഷകര്‍ ഒരുക്കിയിരുന്നു.എന്നാല്‍ വെള്ളം പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്നില്ല.

മുന്‍പ് ഒരുക്കലും ഇത്തരമൊരു വരള്‍ച്ച നേരിടേണ്ടി വന്നിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.കൃഷി നഷ്ടമായ ഇവര്‍ സര്‍ക്കാറിന്റെ സഹായം  മാത്രമാണ് ഇനി പ്രതീക്ഷിക്കുന്നത്.